ജി സുധാകരന്റെ ഡ്രൈവര്‍ക്ക് ഫോണില്‍ വധഭീഷണി; പുന്നപ്ര പോലീസിൽ പരാതി നൽകി…

Estimated read time 0 min read

ജി സുധാകരന്റെ ഡ്രൈവര്‍ക്ക് ഫോണില്‍ വധഭീഷണി; പുന്നപ്ര പോലീസിൽ പരാതി നൽകി

അമ്പലപ്പുഴയിലെ യു ഡിഎ ഫ് പിന്തുണയുള്ള ജനകീയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരന്റെ ഡ്രൈവര്‍ക്ക് ഫോണിൽ വധഭീഷണി

പുന്നപ്ര നോര്‍ത്ത് പഞ്ചായത്ത് ആറാം വാര്‍ഡ് കരിപ്പുറത്ത് വീട്ടില്‍ പ്രദീപ്കുമാറിനാണ് രണ്ട് ഫോണുകളില്‍ നിന്ന് വധ ഭീഷണിയുണ്ടായത്.

പുന്നപ്ര സെന്‍ട്രല്‍ ലോക്കല്‍ കമ്മറ്റി അംഗമാണ് പ്രദീപ്.

ഇന്നലെ രാവിലെയാണ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

ജി സുധാകരന് വേണ്ടി പ്രവര്‍ത്തിച്ചാല്‍ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലും എന്നായിരുന്നു ഭീഷണി.

നാല് തവണയാണ് ഭീഷണി വന്നതെന്ന് പരാതിയില്‍ പറയുന്നു.

+ There are no comments

Add yours