സ്‌കൈവാക്കും കോണ്‍കോഴ്‌സുകളും; ഇന്റര്‍നാഷണല്‍ ലുക്കിലേക്ക് തിരുവനന്തപുരം സ്‌റ്റേഷന് മേക്ക് ഓവര്‍…

Estimated read time 0 min read

സ്‌കൈവാക്കും കോണ്‍കോഴ്‌സുകളും; ഇന്റര്‍നാഷണല്‍ ലുക്കിലേക്ക് തിരുവനന്തപുരം സ്‌റ്റേഷന് മേക്ക് ഓവര്‍.

കംപ്ലീറ്റ് മേക്കോവറിന് ഒരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയ്ല്‍വേ സ്‌റ്റേഷന്‍. 438 കോടി മുതല്‍ മുടക്കില്‍ രണ്ടു വര്‍ഷം കൊണ്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുക.

10 നിലകളുള്ള 2 ബ്ലോക്കുകളും 9 നിലകളുള്ള ഒരു ബ്ലോക്കും മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സൗകര്യവുമാണ് പദ്ധതിയുടെ ഭാഗമായി തയ്യാറാകുന്നത്. കെഎസ്ആര്‍ടിസിയിലേക്ക് സ്‌കൈവാക്ക് അടക്കമുള്ള സൗകര്യങ്ങളാണ് ഒരുങ്ങുകയെന്ന് പുറത്തുവന്ന രൂപരേഖകള്‍ വ്യക്തമാക്കുന്നു.

കോണ്‍കോഴ്‌സുകള്‍ വഴിയാകും ഇനി യാത്രക്കാർ പ്ലാറ്റ്‌ഫോമുകളിലേക്കും പുറത്തേക്കും പോകേണ്ടത്. സ്റ്റേഷനു മുന്നില്‍ ബസുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും വന്നുപോകാന്‍ സൗകര്യപ്പെടുന്ന വിധത്തില്‍ സര്‍ക്കുലേറ്റിങ് ഏരിയയും ഉണ്ടായിരിക്കും.

കെട്ടിടത്തില്‍ ആകെ 46 ലിഫ്റ്റുകളും 17 എസ്‌കലേറ്ററുകളും ഉണ്ടാകും. 10 നിലകളുള്ള കെട്ടിടത്തിലെ മുകളിലെ നിലകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കും. ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍, മള്‍ട്ടി പ്ലക്‌സുകള്‍ എന്നിവയ്ക്കാണ് സാധ്യത.

+ There are no comments

Add yours