ജി സുധാകരനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി; സുധാകരൻ ഇനിയും ഇതിനപ്പുറം പറയും, താൻ പൂർണ്ണമായും യു ഡി എഫ് ക്യാമ്പിന്റെ ആളാണെന്ന് ബോധ്യപ്പെടുത്താൻ ശ്രമമെന്നും മുഖ്യമന്ത്രി
സുധാകരൻ ബി ജെ പിയുടെയും സ്ഥാനാർഥി
ജി സുധാകരനെതിരെ വീണ്ടും കടുത്ത വിമർശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ജി സുധാകരൻ ഇനിയും ഇതിനപ്പുറം പറയും.
കാരണം സുധാകരൻ എത്തപ്പെട്ട ക്യാമ്പ് അതാണ്
കൂറ് അവിടെയാണെന്ന് തെളിയിക്കാനാണ് സുധാകരൻ ഇപ്പോൾ പല കാര്യങ്ങളും പറയുന്നത്.
യു ഡി എഫ് ക്യാമ്പിൽ നിന്ന് പിന്തുണ ലഭിക്കണമെങ്കിൽ ആ ക്യാമ്പിന്റെ ആളാണെന്ന് പൂർണമായി വരുത്തണം
കോൺഗ്രസിന്റെ തൊപ്പിയാണ് ജി സുധാകരൻ എടുത്ത് തലയിലിട്ടത്
കോൺഗ്രസിനെ നല്ല രീതിയിൽ തൃപ്തിപ്പെടുത്താനാണ് സുധാകരൻ ശ്രമിക്കുന്നത്
താൻ പഴയ ആളല്ല പുതിയ ആളാണെന്ന് വരുത്തി തീർക്കാൻ പഴയതിനെയെല്ലാം തള്ളിപ്പറയുന്നു.
തന്റെ ഭൂതകാലം നിഷേധിക്കാനാണ് ശ്രമം
തന്റെ ഭൂതകാലം ഇപ്പോൾ കൂട്ടുകൂടിയവർക്ക് അനുകൂലമാക്കാനാണ് ശ്രമിക്കുന്നത്
അതുകൊണ്ടാണ് ഇത്തരത്തിലുള്ള വെല്ലുവിളികൾ ഉയർത്തുന്നത്
തനിക്ക് സി പി എമ്മിൽ നിന്ന് 15,000 വോട്ട് വരുമെന്ന് ജി സുധാകരൻ കോൺഗ്രസ് നേതാക്കളോട് ആദ്യഘട്ടത്തിൽ ആലോചന നടത്തിയപ്പോൾ പറഞ്ഞതായിരിക്കും
സുധാകരൻ ബി ജെ പിയുടെ കൂടി സ്ഥാനാർഥിയാണ്
ബി ജെ പിക്കാരുമായും നേരത്തെ ആലോചന നടത്തിക്കാണും
അവർക്ക് നൽകിയ ഓഫർ എന്താണെന്ന് പറയാൻ പറ്റില്ല
ബി ജെ പിയുടെ സഹായം തേടി ജി സുധാകരനെ സ്ഥാനാർത്ഥിയായി നിർത്തി അമ്പലപ്പുഴയിൽ എൽ ഡി എഫിനെ പരാജയപ്പെടുത്താമെന്നത് ഗതികേട്
തങ്ങളെ തകർക്കാമെന്നത് വ്യാമോഹം
അമ്പലപ്പുഴ ഇത്തവണ എൽ ഡി എഫിനൊപ്പം നിൽക്കും
ജി സുധാകരനെ ജി സുധാകരനാക്കിയത് പാർട്ടിയാണ്
കൃഷ്ണപിള്ള സ്മാരകം ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെതിരായ ജി സുധാകരന്റെ ആരോപണവും യു ഡി എഫിനെ തൃപ്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്.
മറ്റാരും ഇവിടെ വളരേണ്ട എന്ന നിലപാടാണ് ജി സുധാകരൻ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.









+ There are no comments
Add yours