തമിഴ്നാട് മുഖ്യമന്ത്രി ഓഫീസിലെത്തുന്നത് ചോറ്റും പാത്രത്തിൽ വീട്ടിൽ നിന്ന് ഉച്ചഭക്ഷണവുമായി, വിജയുടെ ലാളിത്യവും, കൃതനിഷ്ഠയും ട്രൻഡാക്കി സോഷ്യൽ മീഡിയ
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുടെ ഓഫീസിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
മുഖ്യമന്ത്രിക്ക് ലഭിക്കുന്ന പ്രത്യേക പരിഗണനയോ, സൗകര്യങ്ങളോ ഉപയോഗിക്കാതെ തികച്ചും ഒരു സാധാരണ ജീവനക്കാരനെപ്പോലെ സ്വന്തം ഉച്ചഭക്ഷണം ഒരു ചോറ്റുപാത്രത്തിൽ കൈയിലേന്തി സെക്രട്ടേറിയറ്റിലേക്ക് എത്തുന്ന മുഖ്യമന്ത്രി വിജയ്‌യുടെ ചിത്രങ്ങളും വാർത്തകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നതും വലിയ ജനശ്രദ്ധ നേടുന്നതും.
മുഖ്യമന്ത്രിയായ ശേഷം സമയത്തിൽ കൃത്യനിഷ്ഠ പാലിക്കുകയും, രാവിലെ തന്നെ എത്തി പകൽ മുഴുവൻ ഓഫീസിലിരുന്ന് ഫയലുകൾ പരിശോധിക്കുന്നതിനും, തീരുമാനങ്ങൾ നടപ്പിലാക്കുന്നതിലും ശ്രദ്ധ കാണിക്കുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്.
ഒരു സാധാരണ കവറിൽ ഉച്ചഭക്ഷണത്തിനുള്ള പാത്രവുമായി വരുന്ന കാഴ്ച കോട്ടയിലെ (സെക്രട്ടേറിയറ്റ്) മുതിർന്ന ഉദ്യോഗസ്ഥരെയും മറ്റ് ജീവനക്കാരെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്.










+ There are no comments
Add yours