കടുത്ത മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി.

Estimated read time 0 min read

കടുത്ത മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി.

പാകിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ ഭൂമിയുടെ ഭാഗമായി തുടരണമോ അതോ ചരിത്രത്തില്‍ പോകണോയെന്ന് അവർ തന്നെ തീരുമാനിക്കട്ടേയെന്നാണ് മുന്നറിയിപ്പ്. ഇന്നലെ ഡല്‍ഹി മനേക്ഷാ സെന്ററില്‍ നടന്ന സേനാ സംവാദ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരരെ സംരക്ഷിക്കുകയും ഇന്ത്യയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്താല്‍ പാകിസ്ഥാൻ കനത്ത വില നല്‍കേണ്ടിവരും. ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ഘട്ടങ്ങളില്‍ ഇന്ത്യ കാണിച്ചതുപോലെയുള്ള തന്ത്രപരമായ നിയന്ത്രണങ്ങള്‍ ഇനി പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓപ്പറേഷൻ സിന്ദൂറിലേക്ക് നയിച്ച സാഹചര്യങ്ങള്‍ ഇനി ഉയർന്നുവന്നാല്‍ എങ്ങനെ പ്രതികരിക്കും എന്ന മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം മേയ് ഏഴിനാണ് പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടായത്. തിരിച്ചടിയായി ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ നടത്തി. പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകരവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ അത്യാധുനിക വ്യോമകരസേനാ ആക്രമണങ്ങള്‍ പാകിസ്ഥാനെ തകർത്തു. കടുത്ത സൈനിക പോരാട്ടത്തിനൊടുവില്‍ മേയ് പത്തിനാണ് ഇരുരാജ്യങ്ങളും വെടിനിറുത്തലിന് തയ്യാറായത്.

+ There are no comments

Add yours