ഇന്‍ഡിഗോ എയര്‍ലൈന്‍സ് സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് രാജിവെച്ചു…

Estimated read time 0 min read

ഇന്‍ഡിഗോ എയര്‍ലൈന്‍സ് സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് രാജിവെച്ചു.

ഇന്‍ഡിഗോക്ക് സംഭവിച്ച യാത്രാ പ്രതിസന്ധിക്ക് മാസങ്ങള്‍ക്ക് പിന്നാലെയാണ് സിഇഒയുടെ രാജി.

ഇന്‍ഡിഗോ എംഡി രാഹുല്‍ ഭാട്ടിയയ്ക്കാണ് സിഇഒയുടെ താല്‍ക്കാലിക ചുമതല. ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഡിസംബര്‍ ആദ്യവാരത്തിലാണ് ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ രാജ്യവ്യാപകമായി തടസപ്പെട്ടത്. വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതില്‍ ഡിജിസിഎ ഇന്‍ഡിഗോക്ക് 22 കോടി പിഴയിട്ടിരുന്നു. മറ്റ് നഷ്ടപരിഹാര ചെലവുകള്‍ പുറമേയുമുണ്ടായിരുന്നു. ഇന്‍ഡിഗോയുടെ ശൈത്യകാല സര്‍വീസുകള്‍ 10 ശതമാനം വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. ഡിസംബര്‍ മൂന്നിനും അഞ്ചിനും ഇടയില്‍ മാത്രം 2507 സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്.

+ There are no comments

Add yours