തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ(കെഎസ്എഫ്ഡിസി) ഉടമസ്ഥതയിലുള്ള തീയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളിലും ടെലിഗ്രാം അക്കൗണ്ടുകളിലും പ്രചരിക്കുന്നു. തീയേറ്ററുകളില്‍ സിനിമ കാണാനെത്തിയ കമിതാക്കളുടെ സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലടക്കം വ്യാപകമായി പ്രചരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കെഎസ്എഫ്‌സിയുടെ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. തീയേറ്ററിലെ ദൃശ്യങ്ങള്‍ ഹാക്ക് ചെയ്ത് കൈക്കലാക്കിയതാണോ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.


+ There are no comments
Add yours