ജിദ്ദ വിമാന സർവ്വീസ് നാളെ നടത്തും.

Estimated read time 0 min read

എത്യോപ്യയിൽ അഗ്നി പർവതം പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ ചാരവും പൊടി പടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസ് നാളെ നടത്തും.
സംഭവത്തെ തുടർന്ന് കൊച്ചിയിൽനിന്ന് ആകാശ എയറിന്റെ ഇന്ന് സർവീസ് നടത്തേണ്ട ജിദ്ദ വിമാനം ഉണ്ടായില്ല. വിമാനം ജിദ്ദയിൽ നിന്ന് എത്താതിരുന്നതിനെ തുടർന്നാണ് ഇവിടെ നിന്നുള്ള സർവീസും തടസ്സപ്പെട്ടത്.

ഈ വിമാനത്തിൽ പോകേണ്ട ഉംറ തീർഥാടകർ അടക്കമുള്ള യാത്രക്കാരെ ഹോട്ടലിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ നാളെ രാവിലെ 11 ന് പ്രത്യേക വിമാനം സജ്ജമാക്കി അയയ്ക്കും.

ജിദ്ദയിൽ കുടുങ്ങിയിരിക്കുന്ന കൊച്ചിയിലേക്കുള്ള യാത്രക്കാരെ മടക്ക വിമാനത്തിൽ കൊച്ചിയിലെത്തിക്കും. വിമാനം വൈകിട്ട് 3.55 ന് കൊച്ചിയിലെത്തും.

ആകാശ എയറിന്റെ ഇന്നത്തെ ജിദ്ദ വിമാനം സാധാരണ പോലെ സർവീസ് നടത്തി.

+ There are no comments

Add yours