ഇരുപത്തി നാലാമത് ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവം ജൂലൈ 12മുതൽ; അപേക്ഷ ക്ഷണിച്ചു…

Estimated read time 1 min read

ഇരുപത്തി നാലാമത് ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവം ജൂലൈ 12മുതൽ; അപേക്ഷ ക്ഷണിച്ചു.

ആറാട്ടുപുഴ: ഇരുപത്തി നാലാമത് ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവത്തിന് അപേക്ഷ ക്ഷണിച്ചു. ആറാട്ടുപുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടത്തിവരാറുള്ള സംഗീതോത്സവം ജൂലൈ 12, 13, 14, 15 തിയ്യതികളിൽ അരങ്ങേറുന്നു. സംഗീതോത്സവത്തിന്റെ ഉദ്ഘാടനം ജൂലൈ 12 ന് വൈകുന്നേരം 6ന് പ്രശസ്ത സംഗീതജ്ഞ മീര രാംമോഹൻ ദദ്രദീപം കൊളുത്തി നിർവ്വഹിക്കും.

ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കുന്ന സംഗീത മണ്ഡപത്തിലാണ് സംഗീതാർച്ചന നടക്കുക. സംഗീതാർച്ചനയിൽ ശാസ്ത്രീയ സംഗീതം മാത്രമെ ആലപിക്കാൻ അനുവദിക്കുകയുള്ളു. പത്ത് മിനിറ്റ് സമയം മാത്രമെ അർച്ചന നടത്താവു. പരിമിതമായ പക്കമേളം വേദിയിൽ ലഭ്യമായിരിക്കും.

അർച്ചനയിൽ പങ്കെടുക്കാൻ താല്പര്യമുള്ള സംഗീത ഉപാസകർ പേര്, വയസ്സ് ,വിലാസം, ഗുരുനാഥന്റെ പേര്, സംഗീതം അഭ്യസിച്ച കാലയളവ്, ആലപിക്കാൻ ഉദ്ദേശിക്കുന്ന കീർത്തനം, വാട്സപ്പുള്ള മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം തുടങ്ങിയ വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷ ജൂലൈ 5ന് അഞ്ച് മണിക്കകം ലഭിക്കത്തക്കവിധത്തിൽ സെക്രട്ടറി, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി, ആറാട്ടുപുഴ (പി.ഒ) , തൃശ്ശൂർ 680562 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
https://forms.gle/WJfDfCbY9WJFCZzM8
എന്ന ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ ഷീറ്റ് വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 9947022611, 9526562580
എന്നീ ഫോൺ നമ്പറുകളിലോ ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുമായി നേരിട്ടോ ബന്ധപ്പെടാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന സംഗീതോപാസകരെ സംഗീതാർച്ചനയിൽ പങ്കെടുക്കേണ്ട തിയ്യതിയും സമയവും അറിയിക്കുന്നതാണ്.

+ There are no comments

Add yours