യുട്യൂബ് നോക്കി പ്രസവം : യുവതി മരിച്ചു
തിരുപ്പൂർ ഊത്തുകുളിക്കു സമീപം തളവായ്പാളയത്ത് വീട്ടിൽ വച്ച് യുട്യൂബ് നോക്കി പ്രസവിച്ചതിനെത്തുടർന്ന് അമിത രക്തസ്രാവം കാരണം ആശുപത്രി യിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. കുഴതൈസാമിയുടെ ഭാര്യ ശശികല (32) ആണു മരിച്ചത്.
4 വയസ്സുള്ള പെൺകുഞ്ഞുള്ള ദമ്പതികൾ രണ്ടാമത്തെ പ്രസവം വീട്ടിൽ വച്ച് യുട്യൂബ് വിഡിയോ നോക്കി നടത്താൻ തീരുമാനിക്കുകയായിരുന്നു
പെൺകുഞ്ഞിനു ജന്മം നൽകിയ ശേഷം അമിത രക്തസ്രാവത്തെ തുടർന്ന് അവശയായ ശശികലയെ ആദ്യം പെരുന്തുറൈ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആശുപത്രിയിലത്തിച്ച കുഞ്ഞ് സുരക്ഷിതയായിരുന്നു. ഊത്തുകുളി പൊലീസും ജില്ലാ ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി.







+ There are no comments
Add yours