ക്രിസ്മസ്‌ – ന്യൂ ഇയർ ബമ്പർ വിപണിയിൽ…നറുക്കെടുപ്പ് ജനുവരിയിൽ…

Estimated read time 1 min read

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ BR 107 ടിക്കറ്ററുകൾ വിപണിയിൽ എത്തി. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. കേരള ലോട്ടറി വകുപ്പിന്റെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള രണ്ടാമത്തെ ലോട്ടറിയാണ് ക്രിസ്മസ് ബമ്പർ. 400 രൂപയാണ് ഒരു ലോട്ടറി ടിക്കറ്റിന്റെ വില.

ക്രിസ്മസ് ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്കാണ് ലഭിക്കുക. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കുന്നുണ്ട്.

+ There are no comments

Add yours