പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാനത്തിന് ഇനി പിൻമാറാൻ സാധിക്കില്ലെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ.
കരാറില്‍ നിന്ന് പിൻമാറാൻ കേന്ദ്രസർക്കാരിന് മാത്രമേ അവകാശമുള്ളൂവെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തര വേളയില്‍ പ്രവീണ്‍കുമാർ എംഎല്‍എ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഏകപക്ഷീയമായ ഈ പദ്ധതിയില്‍നിന്ന് കേരളം ഇപ്പോള്‍ പിന്മാറിയാല്‍ പല ഇനത്തിലായി രണ്ടായിരം കോടി രൂപയോളം നഷ്ടമാകുന്ന സ്ഥിതിയാണുള്ളതെന്നും മന്ത്രി സഭയെ അറിയിച്ചു. പദ്ധതി പ്രകാരം സംസ്ഥാനത്തെ 152 ബ്ലോക്കുകളിലെ 304 സ്കൂളുകള്‍ക്ക് ഒരുകോടി രൂപവീതം മൂന്നുവർഷത്തേക്കാണ് ലഭിക്കുക.
ഇതുവഴി തൊള്ളായിരം കോടിയില്‍പരം രൂപയാണ് സ്കൂളുകളുടെ വികസനത്തിനായി സംസ്ഥാനത്തിന് ലഭിക്കേണ്ടത്. എന്നാല്‍ പദ്ധതിയില്‍നിന്ന് പിന്മാറിയാല്‍ ഈ തുക ലഭിക്കില്ലെന്ന് മാത്രമല്ല, ഇതിന്റെ പേരില്‍ അന്യായമായി മറ്റു കേന്ദ്രഫണ്ടുകള്‍ കൂടി കേന്ദ്രം തടഞ്ഞുവെക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാർ ഇത്തരത്തില്‍ ഫണ്ടുകള്‍ തടഞ്ഞുവെക്കുന്നു എന്നത് ഒരു വസ്തുതയാണ്. കഴിഞ്ഞ സർക്കാർ ഈ പദ്ധതിയില്‍ ഒപ്പിടാൻ നിർബന്ധിതമായതുതന്നെ ഇത്തരത്തില്‍ വരാനുള്ള മറ്റ് കേന്ദ്ര ഫണ്ടുകള്‍ പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ്. സംസ്ഥാനം പിന്മാറിയാല്‍ സമഗ്ര ശിക്ഷാ കേരളത്തിന് ലഭിക്കാനുള്ള 1150 കോടി രൂപയും കിട്ടാതെ പോകും.
അങ്ങനെവരുമ്പോള്‍ ഒപ്പിടാത്തതിന്റെ പേരില്‍ രണ്ടായിരം കോടിയോളം രൂപ സംസ്ഥാനത്തിന് നഷ്ടമാകുന്ന സ്ഥിതിയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.




3481073440653738550.jpg)


3711909846500161653.jpg)

+ There are no comments
Add yours