സംസ്ഥാനത്ത് ലഹരി മാഫിയയുടെ വേരറുക്കുമെന്ന് പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല…

Estimated read time 0 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയയുടെ വേരറുക്കുമെന്ന് പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അതോടൊപ്പം, ലഹരിക്കായി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പ്രത്യേക പാർലറുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും ആഭ്യന്തരമന്ത്രി വെളിപ്പെടുത്തി. ഇത്തരം ലഹരി വിപത്തുകൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവേട്ട സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതിശക്തമായി തുടരുകയാണ്. ഇതിന്റെ ഭാഗമായി ഇതുവരെ 4,146 കേസുകൾ രജിസ്റ്റർ ചെയ്യുകയും വിവിധ ലഹരിക്കേസുകളിലായി 4,471 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ, സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പോലീസിന്റെ ആധുനികവത്കരണം വേഗത്തിലാക്കുമെന്നും കേസുകൾ സമയബന്ധിതമായി തീർക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ ‘പോലീസ് ഓഡിറ്റ്’ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

+ There are no comments

Add yours