ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.
മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസു, തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജുവുമാണ് ജാമ്യത്തിനായി അപേക്ഷ നൽകിയിട്ടുള്ളത്.
കേസിൽ സിപിഎം നേതാവ് എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള എസ്ഐടി അപേക്ഷ നാളെയാണ് പരിഗണിക്കുന്നത്.
എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയതിൽ പൊലിസുകാർക്കെതിരെ നടപടിയെടുക്കാനും സാധ്യതയുണ്ട്.
തിരുവനന്തപുരം പൊലിസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ചുകൊണ്ട് കൊല്ലത്തെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്.
കൈവിലങ്ങ് ഏതൊക്കെ പ്രതികൾക്കാണ് വെക്കേണ്ടതെന്ന് ബിഎൻഎസ് നിയമനത്തിൽ പ്രതിപാദിക്കുന്നതിനാൽ ഇത്തരത്തിൽ കൈവിലങ്ങ് അണിയിച്ചത് വിരുദ്ധമായ നടപടിയാണെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്.
ഈ നടപടിയിൽ ഡിജിപിക്കും അതൃപ്തിയുണ്ട്.
പ്രതിയുടെ പ്രായം, ഏതൊക്കെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടു എന്നിവ കണക്കിലാക്കിയാണ് കൈവിലങ്ങ് വെക്കേണ്ടതെന്നും ഈ നിയമകാര്യങ്ങൾ ഒന്നും പരിഗണിക്കാതെ കൈവിലങ്ങ് വെച്ചത് സർക്കാറിനും അവ മതിപ്പുണ്ടാക്കിയെന്നാണ് പറയുന്നത്.
എസ് ഐ ഉദ്യോഗസ്ഥർ അറിയാതെയാണ് കൈവിലങ്ങ് ധരിപ്പിച്ചതെന്നും എആർ ക്യാമ്പിലെ പൊലിസുകാർക്കെതിരെ നടപടി ഉണ്ടാകും എന്നാണ് സൂചനകൾ.


+ There are no comments
Add yours