രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന പെട്രോള്‍, ഡീസല്‍ വില്പന നിയന്ത്രണങ്ങള്‍ ജൂലൈ 1 മുതല്‍ പൂർണ്ണമായും പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു…

Estimated read time 0 min read

രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന പെട്രോള്‍, ഡീസല്‍ വില്പന നിയന്ത്രണങ്ങള്‍ ജൂലൈ 1 മുതല്‍ പൂർണ്ണമായും പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ആഗോള വിതരണ ശൃംഖല തകിടം മറിയുകയും ഇന്ധനലഭ്യതയില്‍ ആശങ്ക ഉയരുകയും ചെയ്തതിനെ തുടർന്നാണ് ഈ മാസം ആദ്യം ഇന്ധന വിതരണത്തില്‍ കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്.

വാണിജ്യ ഉപഭോക്താക്കള്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് സർക്കാർ വിലക്കിയിരുന്നു. ഒരു ഉപഭോക്താവിന് പ്രതിദിനം 200 ലിറ്റർ ഡീസലായും വില്പന പരിമിതപ്പെടുത്തിയിരുന്നു.

നിലവില്‍ ഇന്ധന വിതരണ സാഹചര്യം മെച്ചപ്പെട്ട പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

+ There are no comments

Add yours