കൊച്ചിയില്‍ സിവില്‍ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി എസ്‌ഐ നാല് ലക്ഷം രൂപ തട്ടിയെടുത്തു.

Estimated read time 0 min read

സംഭവത്തിൽ പാലാരിവട്ടം സ്റ്റേഷനിലെ എസ്‌ഐ കെ കെ ബിജുവിനെതിരെ പോലീസ് കേസ് എടുത്തു. സി.പി.ഒ സ്പാ സന്ദർശിച്ച വിവരം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സ്പാ നടത്തിപ്പുകാരിയുമായി ചേർന്ന് എസ്.ഐ 4 ലക്ഷം രൂപ തട്ടിയെടുത്തത്.

സിപിഒ ഒരു സ്പായില്‍ പോയതുമായി ബന്ധപ്പെട്ടാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

സ്പാ സന്ദർശിച്ച ശേഷം മടങ്ങിയ സിപിഒയെ, അവിടത്തെ ജീവനക്കാരി വിളിച്ചു, തന്റെ താലിമാല കാണാതെ പോയെന്ന് അറിയിച്ചു. തുടർന്ന്, മാല മോഷ്ടിച്ചെന്ന് കാണിച്ച്‌ സിപിഒയ്‌ക്കെതിരെ പരാതിയും നൽകി. ഈ വിഷയത്തിൽ ഇടനലിക്കാരനായി എസ്‌ഐ ബിജു ഇടപെടുകയും പണം തട്ടുകയുമായിരുന്നു. വിഷയം വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്നമാകുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തി. “സ്പായില്‍ പോയ കാര്യം ഭാര്യയെ അറിയിക്കും,” എന്ന് പറഞ്ഞ് സമ്മർദ്ദം ചെലുത്തി. ഭീഷണിയെ തുടർന്ന്, സിപിഒ എസ്‌ഐ ബിജു വിന് നാല് ലക്ഷം രൂപ നൽകി.

പിന്നീട് കബളിക്കപ്പെട്ടു എന്ന് മനസ്സിലായ സിപിഒ ഉടൻ തന്നെ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍, പരാതിയില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തുകയും എസ്‌ഐ ബിജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കേസില്‍ എസ്‌ഐ ബിജുവിനെ കൂടാതെ, സ്പാ നടത്തുന്ന യുവതി അടക്കം മൂന്നുപേർ പ്രതികളാണ്. എസ്‌ഐ ബിജുവിനെതിരെ വകുപ്പ് തല നടപടി ഉണ്ടാകും

.

+ There are no comments

Add yours