ലഹരിക്കായി അണലിക്കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിക്കുന്ന രീതിയുണ്ടെന്ന തൻ്റെ പരാമർശം പിൻവലിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
ഡോ.ഷിംന അസീസ് ഇക്കാര്യത്തിൽ ചൂണ്ടിക്കാട്ടിയ തിരുത്ത് അംഗീകരിക്കുന്നുവെന്നും രമേശ് ചെന്നിത്തല സമൂഹമാധ്യമത്തിൽ അറിയിച്ചു. വിഷപ്പാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഭാഗത്ത്, അതിനായി ഉപയോഗിക്കുന്നത് ചെറിയ അണലികളെയാണ് എന്ന് പറഞ്ഞത് വസ്‌തുതാപരമായി ശരിയല്ല എന്നാണ് ചെന്നിത്തല വ്യക്തമാക്കിയത്.
രക്തത്തെ നേരിട്ട് ബാധിക്കുന്ന തരമായ അണലിവിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ലെന്നും ലഹരിസംബന്ധമായ തോന്നലോ അനുഭവമോ ഈ വിഷം കാരണം ഉണ്ടാകുകയില്ലെന്നും ഡോ. ഷിംന ചൂണ്ടിക്കാട്ടിയിരുന്നു. മൂർഖനും വെള്ളിക്കെട്ടനും ഒക്കെയാണ് ലഹരിക്കാർ ഉപയോഗിക്കാൻ ശ്രമിക്കുന്നതെന്നും അവയെക്കൊണ്ട് കൊത്തിച്ചാലും മരിച്ചു പോകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അവർ വ്യക്‌തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തൻ്റെ പരാമർശം ചെന്നിത്തല തിരുത്തിയത്. തൂഫാൻ വാറിയറാകാൻ ഡോ. ഷിംന അസീസിനെ ഹൃദയപൂർവം ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.






+ There are no comments
Add yours