വിവാഹേതര ബന്ധത്തെ തുടർന്ന് ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ലിംഗം മുറിച്ചെടുത്ത് ഭാര്യ. ഫരീദാബാദ് സ്വദേശിയായ ഹനീഫിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഹനീഫിന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലാക്കിയത്. ഹനീഫ് ഉറക്കെ കരഞ്ഞുകൊണ്ട് വീടിന് പുറത്തേക്ക് ഓടുന്നതിന്റെയും നാട്ടുകാർ ഓടിക്കൂടുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.ഭർത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുവതി ഹനീഫിനെ ആക്രമിച്ചതെന്നാണ് വിവരം. ഇയാൾ രണ്ടാം വിവാഹത്തിന് തയ്യാറായതും ആക്രമണത്തിന് കാരണമായതായി പറയപ്പെടുന്നു. ഹനീഫും ഭാര്യ സുമിയയും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും അയൽവാസികൾ പറയുന്നു. ഹനീഫ് ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. മൂർഛയുള്ള ബ്ലേഡ് ഉപയോഗിച്ച് സുമിയ ഭർത്താവിന്റെ ലിംഗം മുറിച്ചെടുക്കുകയായിരുന്നു.
ഹനീഫിന്റെ നിലവിളി കേട്ട് അയൽവാസികൾ ഓടിക്കൂടിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് നിൽക്കുന്ന ഹനീഫിനെയാണ്. ഹനീഫ് നിലവിളിച്ച് ഓടുന്നതടക്കം സമീപത്തെ സിസിടിവിയിൽ കാണാം. അയൽവാസികൾ ചേർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകായിരുന്നു. അതേസമയം, ഈ വിഡിയോ കേരളത്തിൽ നടന്ന സംഭവമാണെന്ന വ്യാജേനയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഈ വാർത്ത സോഷ്യൽ ലോകത്ത് വ്യാപകമായി പ്രചരിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ച സുമിയയെ വീട്ടുകാരും അയൽവാസികളും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. അതേസമയം, ഹനീഫിന്റെ ജനനേന്ദ്രിയം വിജയകരമായി തുന്നിച്ചേർക്കാനുള്ള സാധ്യത കുറവാണെന്നാണ് ഡോക്ടർമാർ പറയുന്നത്.








2630235313530509567.jpg)

+ There are no comments
Add yours