തൃശൂർ മാള മെറ്റ്സ് എൻജിനീയറിങ് കോളേജിൽ അസി. പ്രൊഫസർമാരെ നിയമിക്കുന്നു
തൃശൂർ, മാള, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ യോഗ്യരായവരെ നിയമിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് ഡാറ്റാ സയൻസ്, സിവിൽ എഞ്ചിനീയറിംഗ് എന്നീ ഡിപ്പാർട്ട്മെൻ്റുകളിലാണ് ഒഴിവുകൾ.
അതാത് വിഷയങ്ങളിൽ 60% മാർക്കോടെയുള്ള എംടെക് ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഓരോ ഡിപ്പാർട്ട്മെൻ്റിലും രണ്ട് ഒഴിവുകളാണുള്ളത്. അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി ജൂലൈ 06 ആണ്. യോഗ്യത, പരിചയസമ്പന്നത എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. അപേക്ഷകൾ CV സഹിതം careers@metsengg.ac.in എന്ന ഈ-മെയിലിൽ അയക്കുക. സംശയ നിവാരണത്തിന് 9188400951 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.
ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.






+ There are no comments
Add yours