ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ
ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ. തിരുവനന്തപുരം സ്പെഷ്യൽ ജയിലിലേക്ക് പോറ്റിയെ മാറ്റും. റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. നാളെ വീഡിയോ കോൺഫറൻസ് വഴി വീണ്ടും കോടതിയിൽ ഹാജരാക്കും. അതേസമയം, ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റി സ്വാധീനമുണ്ടാക്കിയത് തന്ത്രി കുടുംബത്തെ മറയാക്കിയാണെന്ന് എസ്ഐടി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.



+ There are no comments
Add yours