കർണൂൽ ബസ് അപകടം വീണ്ടും ട്വിസ്റ്റ്
19 പേരുടെ ജീവൻ നഷ്‌ടപ്പെട്ട കർണൂൽ ബസ് അപകടത്തിൻ്റെ അന്വേഷണത്തിൽ വീണ്ടും ട്വിസ്റ്റ്. അതേ റൂട്ടിൽ സഞ്ചരിച്ച മറ്റൊരു ബസാണ് അപകടം ഉണ്ടാക്കിയതെന്നും ഡ്രൈവർക്കായി തിരച്ചിൽ തുടങ്ങിയതായും ആന്ധ്ര പൊലീസ്. ബസിൽ വന്നിടിച്ച ബൈക്കിൽ ആദ്യം മറ്റൊരു ബസ് ഇടിച്ചിരുന്നെന്നും, ബൈക്ക് റോഡിന് നടുവിൽ കിടക്കുമ്പോഴാണ് കാവേരി ട്രാവൽസുമായി ഇടിച്ച് തീപിടിത്തം ഉണ്ടായതെന്നുമാണ് പൊലീസിന്റെ നിലവിലെ നിഗമനം.



+ There are no comments
Add yours