മലപ്പുറത്ത് കരടിയുടെ ആക്രമണത്തിൽ ആദിവാസി വയോധികന് പരിക്ക്.

Estimated read time 0 min read

വയോധികനെ കരടി ആക്രമിച്ചു

കരടിയുടെ ആക്രമണത്തിൽ ആദിവാസി വയോധികന് പരിക്ക്. മലപ്പുറം മുണ്ടക്കടവ് നഗറിലെ ശങ്കരന് (60) ആണ് കരടിയുടെ കടിയേറ്റത്. ഇന്ന് രാവിലെ നെടുങ്കയം ഭാഗത്ത് പച്ചമരുന്ന് ശേഖരിക്കുന്നതിനിടെയാണ് സംഭവം. മരുമക്കളായ രമേശ്, മധു എന്നിവരും ശങ്കരനൊപ്പമുണ്ടായിരുന്നു. കരടി ആക്രമിച്ചതോടെ ശങ്കരൻ നിലവിളിച്ചു. ഇതോടെ കരടി കാട്ടിലേക്ക് ഓടി മറയ്ക്കുകയായിരുന്നു. രണ്ടുകൈകൾക്കും കടിയേറ്റ ശങ്കരനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

+ There are no comments

Add yours