വോട്ടർപട്ടിക തീവ്ര പരിഷ്‌കരണ നടപടികൾ ആരംഭിച്ചു
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണ നടപടികൾ ആരംഭിച്ചു. സംസ്ഥാനത്ത് ഇന്ന് മുതൽ എനുമറേഷൻ ഫോമിൻ്റെ പ്രിൻറിംഗ് നടക്കും. SIRൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം അടക്കമുള്ള നടപടികളാണ് നവംബർ 3 വരെ നടക്കുക. നവംബർ 4 മുതലാണ് വീടുകൾ കയറിയുള്ള വിവരശേഖരണം. അതേസമയം, SIR രണ്ടാം ഘട്ടം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച 12 സംസ്ഥാനങ്ങളിലെയും വോട്ടർപട്ടിക മരവിപ്പിച്ചു.



+ There are no comments
Add yours