ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു
ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു. എറണാകുളം വടക്കൻ പറവൂർ സ്വദേശി കോമളമാണ് കൊല്ലപ്പെട്ടത്. പ്രതി ഉണ്ണികൃഷ്‌ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ സ്ഥിരം മദ്യപിച്ചെത്തി ഭാര്യയെ മർദിക്കാറുണ്ടായിരുന്നു. ഇന്നലെ മദ്യപിച്ചെത്തിയതിന് ശേഷം കോമളവുമായി വഴക്കുണ്ടായി. തുടർന്ന് ഇയാൾ കോമളത്തിൻ്റെ തലക്ക് ശക്തിയായി അടിക്കുകയായിരുന്നു. തടയാൻ ചെന്ന മകനെയും മർദിച്ചു. കോമളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



+ There are no comments
Add yours