: വീണ്ടും കുതിച്ചുയർന്ന് സ്വർണ വില
സ്വർണ വില കഴിഞ്ഞ ദിവസങ്ങളിലെ തിരിച്ചിറക്കത്തിന് ബ്രേക്കിട്ട് വീണ്ടും കുതിപ്പ് തുടങ്ങി. സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വർധനവ് രേഖപ്പെടുത്തി. 920 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് ഇന്ന് 92,120 രൂപയായി. ഇന്നലെ 91,200 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,515 രൂപയാണ്. 115 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വർധിച്ചത്. അന്താരാഷ്ട്ര തലത്തിലുള്ള ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയേയും സ്വാധീനിക്കുന്നത്.



+ There are no comments
Add yours