SBI ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് തിരിച്ചടി
നവംബർ 1 മുതൽ ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾക്ക് നിരക്കുകൾ വർദ്ധിപ്പിക്കാൻ എസ്ബിഐ. ക്രെഡിറ്റ് കാർഡ് വഴി നിങ്ങൾ വാലറ്റുകളിൽ 1000 രൂപയിൽ കൂടുതൽ ലോഡ് ചെയ്താൽ 1% ചാർജ് ഈടാക്കും. മൂന്നാം കക്ഷി ആപ്പുകൾ വഴി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഫീസ് അടച്ചാലും 1% ഫീസ് ഈടാക്കും. സ്കൂൾ/ കോളേജ്/ യൂണിവേഴ്സിറ്റി എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ, പിഒഎസ് മെഷീനുകൾ എന്നിവ വഴി പണമടച്ചാൽ യാതൊരു ചാർജും ഈടാക്കില്ല.



+ There are no comments
Add yours