വയനാട്ടില്‍ അഞ്ച് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു .
ഇതോടെ ജില്ലയില്‍ ഷിഗെല്ല ബാധിച്ച വിദ്യാർഥികളുടെ എണ്ണം എട്ടായി.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന നിർദേശം. നേരത്തെ, ഷിഗെല്ല സ്ഥിരീകരിച്ച കോളിയാട് മാർ ബസേലിയസ് സ്കൂളിലെ വിദ്യാർഥിനികള്‍ക്ക് തന്നെയാണ് വീണ്ടും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതോടെ, ജില്ലയില്‍ ഷിഗെല്ല ബാധിച്ച വിദ്യാർഥികളുടെ എണ്ണം എട്ടായി. 5,7,8,9,11 എന്നീ പ്രായമുള്ള വിദ്യാർഥിനികള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ രോഗം ബാധിച്ച എട്ട് വിദ്യാർഥികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു. രോഗവുമായി ബന്ധപ്പെട്ട പ്രതിരോധ നടപടികള്‍ ആരോഗ്യവകുപ്പ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി കുറച്ച് വിദ്യാർഥികളുടെ കൂടി പരിശോധനാഫലമാണ് ലഭിക്കാനിരുന്നത്. ഇതില്‍ പെട്ട വിദ്യാർഥിനികളുടെ പരിശോധനാഫലങ്ങളിലാണ് ഇന്ന് ഷിഗെല്ല സ്ഥിരീകരിക്കപ്പെട്ടത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സ്കൂളിലെ കുട്ടികള്‍ക്ക് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.







+ There are no comments
Add yours