കോഴിക്കോട്ടെ നിപയുടെ ഉറവിടം ഗോഡൗണെന്ന് സംശയം
നിലവില്‍ നിപ ബാധിതനായ 43കാരന്‍ കഴിഞ്ഞ ദിവസം ഗോഡൗണ്‍ ശുചീകരിച്ചിരുന്നു.
ഇതിന് പിന്നാലെ പനി തുടങ്ങി. ഈ ഗോഡൗണില്‍ നടത്തിയ തിരച്ചിലില്‍ വവ്വാലുകളെ കണ്ടെത്തി.
ഇവിടെ വവ്വാലുകളുടെ വിസര്‍ജ്യവും നിറഞ്ഞിരുന്നു. വൈറസ് വായുവിലൂടെ പകര്‍ന്നിരിക്കാമെന്നാണ് സംശയം. നേരത്തേയുള്ള നിപ ബാധകളില്‍ ഉറവിടം നിര്‍വചിക്കാന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം, നിപ സ്ഥിരീകരിച്ച യുവാവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പനി കലശലായതോടെ യുവാവ് ഫറോക്കിലെയും മാങ്കാവിലെയും സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയിരുന്നു. ഈ ദിവസങ്ങളില്‍ ഇവിടെയെത്തിയ മുഴുവന്‍ ആളുകളെയും ക്വാറന്‍റീനിലാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.







+ There are no comments
Add yours