ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് തിരിച്ചടി. ആനക്കൊമ്പിൻ്റെ ഉടമസ്ഥാവകാശം മോഹൻലാലിന് നൽകിയ നടപടി ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പിന്റെ നടപടി നിയമപരമായി നിലനിൽക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അതേസമയം, നടപടിക്രമങ്ങൾ പാലിച്ച് ഉടമസ്ഥാവകാശം നൽകുന്നതിൽ സർക്കാരിന് പുതിയ വിഞ്ജാപനം ഇറക്കാമെന്നും ഹൈക്കോടതി പറഞ്ഞു. തേവരയിലെ വീട്ടിൽ നിന്നും 2011ൽ ആണ് ആനക്കൊമ്പ് കണ്ടെത്തിയത്.



+ There are no comments
Add yours