മദ്യലഹരിയിൽ യുവാവിന്റെ മരണപ്പാച്ചിൽ….വശങ്ങളിൽ പാർക്ക് ചെയ്തതിരുന്ന കാറുകളിലേക്ക് ഇടിച്ചു കയറ്റി.

Estimated read time 0 min read

കൊച്ചിയിൽ യുവാവിൻ്റെ മരണപ്പാച്ചിൽ

പെരുമഴയത്ത് മദ്യലഹരിയിൽ കാറുമായി യുവാവിന്റെ മരണപ്പാച്ചിൽ. കൊട്ടാരക്കര സ്വദേശി നിജീഷ് നജീബാണ് ഒരു കണ്ടെയ്നർ ലോറിയെ ഇടതുവശത്തു കൂടി മറികടക്കുന്നതിനിടെ വശങ്ങളിൽ പാർക്ക് ചെയ്തതിരുന്ന കാറുകളിലേക്ക് ഇടിച്ചു കയറ്റിയത്. കൊച്ചി എംജി റോഡിൽ പള്ളിമുക്കിനു സമീപം വെച്ചാണ് ഈ അതിക്രമം നടന്നത്. പാർക്ക് ചെയ്‌തിരുന്ന കാറുകളിൽ ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

+ There are no comments

Add yours