നാല് മുൻ മന്ത്രിമാർ എഐഎഡിഎംകെയില്‍നിന്ന് രാജിവെച്ച്‌ ടിവികെയ്ക്കൊപ്പം ചേർന്നു …

Estimated read time 0 min read

നാല് മുൻ മന്ത്രിമാർ എഐഎഡിഎംകെയില്‍നിന്ന് രാജിവെച്ച്‌ ടിവികെയ്ക്കൊപ്പം ചേർന്നു .

നേരത്തെ നാല് അണ്ണാഡിഎംകെ എംഎല്‍എമാർ പാർട്ടിയില്‍നിന്ന് രാജിവെച്ച്‌ ടിവികെയില്‍ ചേർന്നിരുന്നു.

ഇതിന് പിന്നാലെയാണ് നേതാക്കളുടെ കൂടുമാറ്റം. എം.സി. സമ്പത്ത്, കടമ്പൂർ സി. രാജു, പുതുമലൈ രാധാകൃഷ്ണൻ, എൻ.ആർ. ശിവപതി എന്നിവരാണ് ടിവികെയ്ക്കൊപ്പം ചേർന്ന എഐഎഡിഎംകെ നേതാക്കള്‍. എടപ്പാടി പളനിസാമിയുമായി ഇടഞ്ഞുനില്‍ക്കുന്ന ടി.വി. ഷണ്‍മുഖം, എസ്.പി. വേലുമണി വിഭാഗത്തില്‍നിന്നുള്ള കൂടുതല്‍പേർ ടിവികെയ്ക്കൊപ്പം ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വൻതോതില്‍ വിമർശനമാണ് ഇപിഎസിനെതിരേ പാർട്ടിക്കുള്ളില്‍ ഉയരുന്നത്. മുൻ മന്ത്രിമാരുടെ ഈ കൂട്ട പലായനം അണ്ണാഡിഎംകെയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

+ There are no comments

Add yours