150ഓളം കുട്ടികള്‍ക്ക് പനിയും ഛര്‍ദിയും; വയനാട് കോളിയാടി സ്കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചു
150 ഓളം കുട്ടികള്‍ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചത്.വെള്ളം വഴിയുള്ള ബാക്ടീരിയല്‍ ഇൻഫെക്ഷൻ ആണെന്നാണ് സംശയം.വയനാട് കോളിയാടിയിലെ മാർ ബസേലിയോസ് എയുപി സ്കൂളിനാണ് ഒരാഴ്ച അവധി പ്രഖ്യാപിച്ചത്.
ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഡിഎംഒ അറിയിച്ചു. ഒരു അധ്യാപികക്കും ശാരീരിക അസ്വസ്ഥത റിപ്പോർട്ട് ചെയ്തു. ഒന്നാം തീയതി മുതല്‍ ചില കുട്ടികള്‍ക്ക് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു.വിദ്യാർത്ഥികളെ ബത്തേരി താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. രോഗകാരണം അറിയാൻ പരിശോധന തുടങ്ങി.







+ There are no comments
Add yours