‘മതപരമായ ചടങ്ങുകൾ ഒഴിവാക്കണം, അസ്ഥി പുഴയിൽ ഒഴുക്കേണ്ടതില്ല’, സലിം കുമാറിന്റെ സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ

Estimated read time 0 min read

കൊച്ചി: നടനും ദേശീയ പുരസ്കാര ജേതാവുമായ സലിംകുമാറിന്റെ സംസ്കാര ചടങ്ങുകൾ വൊകുന്നേരം മൂന്ന് മണിക്ക് ഞായറാഴ്ച പറവൂരിലെ വീട്ടുവളപ്പിൽ നടക്കും. മൃത സംസ്കാരം സംബന്ധിച്ച് മതപരമായ ചടങ്ങുകൾ ഒഴിവാക്കണമെന്ന് സലിംകുമാർ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. അസ്ഥി പുഴയിൽ ഒഴുക്കേണ്ടതില്ല എന്നും വീട്ടുകാരോട് ജീവിച്ചിരിക്കുമ്പോൾ ആഗ്രഹം അറിയിച്ചിരുന്നു. പറവൂരിലെ ഇരുനില വീടിന് ലാഫിംഗ് വില്ല എന്നാണ് സലിംകുമാർ പേരുനൽകിയിരുന്നത്.

ശ്വാസതടസം നേരിട്ടതോടെയാണ് സലിം കുമാറിനെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും രക്തത്തിലെ അണുബാധയും അനുഭവപ്പെട്ടതോടെ വെന്റിലേറ്റർ, ആന്റിബയോട്ടിക്കുകൾ, ഡയാലിസിസ് അടക്കമുള്ള ജീവൻ രക്ഷാമാർഗങ്ങൾ നൽകിയിരുന്നു. ഇതിനിടയിൽ ഹൃദയാഘതമുണ്ടായതാണ് മരണകാരണം.

+ There are no comments

Add yours