സംസ്ഥാനത്ത് ഇന്ന് ഒറ്റയടിക്ക് 2480 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇതോടെ വില 93280 രൂപയായി. ഗ്രാം വില ഇന്ന് 310 രൂപ ഇടിഞ്ഞ് 11,660 രൂപയിലുമെത്തി. ഇന്നലെ രാവിലെ സർവകാല റെക്കോർഡായ 97,360 രൂപയായിരുന്നു വില. ഇന്നലെ ഉച്ചയ്ക്കും ഇന്നു രാവിലെയുമായി പവന് കുറഞ്ഞത് 4,080 രൂപ. സമീപകാല ചരിത്രത്തിൽ ഇത്രയധികം വിലടിയിവ് ആദ്യമാണ്.



+ There are no comments
Add yours