തിരുവനന്തപുരം വട്ടപ്പാറ മരുതൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 20 പേർക്ക് അപകടത്തിൽ പരുക്കേറ്റു. തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ കെഎസ്ആർടിസി ബസിന്റേയും ലോറിയുടേയും മുൻഭാഗം പൂർണമായി തകർന്നു. അപകടത്തിൽ സാരമായി പരുക്കേറ്റ 13 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആരുടേയും പരുക്കുകൾ ഗുരുതരമല്ലെന്ന് ഡോക്ടേഴ്സ് അറിയിച്ചു. ലോറി ഡ്രൈവറുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ മരുതൂരിലെ അപകടം നടന്ന സ്ഥലത്തുകൂടിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്. എം സി റോഡിലേക്ക് കയറാനുള്ള വാഹനങ്ങൾ മറ്റൊരു ഭാഗത്തുകൂടി വഴിതിരിച്ച് വിട്ടുകൊണ്ടിരിക്കുകയാണ്.



+ There are no comments
Add yours