പാലക്കാട്: യുവതിയെ നിർബന്ധിച്ച് ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതുൾപ്പെടെ ലൈംഗിക ചൂഷണ ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ട് എത്തി. 38 ദിവസത്തിന് ശേഷമാണ് എംഎൽഎ സ്വന്തം മണ്ഡലത്തിൽ എത്തിയത്. കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മണ്ഡലത്തിൽ രാഹുലിന് പൊതുപരിപാടികളൊന്നും തന്നെ ഇല്ല. സ്വകാര്യ സന്ദർശനത്തിനായാണ് രാഹുൽ എത്തിയതെന്നാണ് വിവരം. അതേസമയം തുടർ ദിവസങ്ങളിലും രാഹുൽ പാലക്കാട്ട് ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പുലർച്ചെ രണ്ട് മണിയോട് കൂടിയാണ് അടൂരിലുള്ള വീട്ടിൽ നിന്ന് രാഹുൽ പാലക്കാടേക്ക് തിരിച്ചത്. രാഹുലിന്റെ വരവ് കണക്കിലെടുത്ത് കോൺഗ്രസ് പ്രവർത്തകർ നേരത്തെ തന്നെ എംഎൽഎ ഓഫീസിന് സമീപമെത്തിയിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് സംരക്ഷണം ഒരുക്കുന്നുവെന്ന് ബിജെപി. ഔദ്യോഗിക പരിപാടികളിൽ എംഎൽഎ എന്ന നിലയിൽ രാഹുലിനെ പങ്കെടുപ്പിക്കില്ല. രാഹുൽ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ബിജിപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്‌ണകുമാർ പറഞ്ഞു. കോൺഗ്രസിന്റേത് ഇരട്ടത്താപ്പാണ്. പ്രാഥമിക അംഗത്തിൽ നിന്ന് പുറത്താക്കി എന്ന് പറയുന്നു.




+ There are no comments
Add yours