പോത്തിറച്ചിയുമായി പോയ ലോറി കത്തിച്ചു, സ്ഥലത്ത് സംഘർഷം
കർണാടകയിലെ റായ്ബാഗിൽ നിന്ന് പോത്തിറച്ചിയുമായി ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ലോറി കത്തിച്ചു. അനധികൃത ബീഫ് കടത്ത് ആരോപിച്ചാണ് ഒരു സംഘം യുവാക്കൾ ലോറി ബെലഗാവിൽ വച്ച് കത്തിച്ചത്. ഏഴ് ക്വിൻ്റൽ ബീഫാണ് ലോറിയിൽ ഉണ്ടായിരുന്നത്. ലോറി കത്തിച്ചവർക്കെതിരെയും അനധികൃത ബീഫ് കടത്തിയവർക്കെതിരെയും കേസെടുത്തു. സ്ഥലത്ത് സംഘർഷാവസ്ഥ സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.




+ There are no comments
Add yours