ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ റെയ്‌ഡ്
മലയാള നടന്മാരായ ദുൽഖർ സൽമാന്റേയും പൃഥ്വിരാജിന്റേയും വീടുകൾ റെയ്ഡ് നടക്കുന്നു. വാഹനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് ആണ് റെയ്‌ഡ് നടത്തുന്നത്. റോയൽ ഭൂട്ടാൻ ആർമി വാഹനങ്ങൾ ഇടനിലക്കാർ രാജ്യത്തും കേരളത്തിലും എത്തിച്ച് വിൽപ്പന നടത്തിയിരുന്നു. ഈ വാഹനങ്ങൾ നടന്മാരും വാങ്ങിയെന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് റെയ്‌ഡ് എന്നാണ് വിവരം. ഓപ്പറേഷൻ നുംകൂർ എന്ന പേരിലാണ് റെയ്ഡ് നടത്തുന്നത്.



+ There are no comments
Add yours