സ്വർണവില റെക്കോർഡിൽ

Estimated read time 0 min read

പുതിയ റെക്കോർഡിട്ട് സ്വർണവില

പുതിയ റെക്കോർഡുകൾ തേടി കുതിച്ച് സ്വർണവില. പവന് ഇന്ന് 600 രൂപ കൂടി 82,240 രൂപയായി. ഗ്രാമിന് 75 രൂപ കൂടി 10,280 ആയി. 4600 രൂപയാണ് ഈ മാസം വർധിച്ചത്. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 3685 ഡോളറാണ് പുതിയ നിരക്ക്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻന്റെ തീരുവ നയമാണ് സ്വർണവിലയിൽ അടുത്തിടെയുള്ള വൻ കുതിപ്പിനു കാരണമായത്.

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും സ്വർണവില ഉയരാൻ ഇടയാക്കിരുന്നു.

+ There are no comments

Add yours