വാൽപ്പാറ യാത്രക്കാർ ജാഗ്രതൈ…ഇ-പാസ് വേണം…

Estimated read time 1 min read

ഇനി പാസ് എടുക്കണം; കോടതി ഉത്തരവ്

സോഷ്യൽ മീഡിയയിൽ വൈറലായതോടെ മലയാളികളുടെ ഇഷ്‌ട ടൂറിസം കേന്ദ്രമായ സ്ഥലമാണ് വാൽപ്പാറ. എന്നാൽ ഇനി അങ്ങോട്ട് പോകാൻ പദ്ധതിയിടുന്നവർ ഒന്നറിയണം. വാൽപ്പാറയിലേക്കു പോകുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്കും നവംബർ ഒന്നുമുതൽ ഇ-പാസ് വേണമെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായാണ് നടപടി. ജില്ലാ ഭരണകൂടം ഇത് സംബന്ധിച്ച നടപടികൾ ഉടൻ ആരംഭിക്കും.

+ There are no comments

Add yours