‘ലോർഡ് മാർക്കോ’ വരാർ…. പക്ഷേ നായകൻ..???? മറ്റൊരു സൂപ്പർ താരം ആകാൻ സാധ്യത

Estimated read time 1 min read

ലോർഡ് മാർക്കോ..മിഖായേൽ ജോണിനെ ശത്രുപക്ഷത്തു നിന്നും നേരിടുന്ന മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തിൽ നിന്നും ഉണ്ടായ സ്‌പിൻ ഓഫ് ‘മാർക്കോ’ (Marco). തിയേറ്റർ വിട്ടിറങ്ങുമ്പോൾ, ‘മാർക്കോ’ എന്ന കഥാപാത്രമായി പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ വിവിധ വൈകാരിക തലങ്ങളിലൂടെ കയറ്റിയിറക്കിയ ‘മാർക്കോ’ തിയേറ്റർ വിട്ടത് മടിയിൽ 110 കോടി രൂപയുമായി. വെട്ടും കുത്തും കൊലപാതകവുമായിട്ടും നായക, പ്രതിനായക നടൻമാർ അഴിഞ്ഞാടിയ ചിത്രം കണ്ടവർ കണ്ടവർ ഇത്രയുമെല്ലാം വേണോ ഒരു മലയാള സിനിമയ്ക്ക് എന്ന ചോദ്യം ചോദിക്കാതെയിരുന്നില്ല. അതിനു ശേഷം നിർമാതാക്കൾ ‘കാട്ടാളൻ’ സിനിമയുടെ പണിപ്പുരയിലായി. എങ്കിൽ കേട്ടോളൂ, മാർക്കോ ചരിതം മാർക്കോയിൽ അവസാനിക്കുന്നില്ല. ‘ലോർഡ് മാർക്കോ’യുടെ വരവാണ് ഇനി. ചിത്രത്തിന്റെ ടൈറ്റിൽ രജിസ്ട്രേഷൻ നടത്തിയിട്ടുള്ളത് സംവിധായകൻ ഹനീഫ് അദെനിയുടെ പേരിൽ. ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിൽ പേര് രജിസ്റ്റർ ചെയ്തു‌ കഴിഞ്ഞു. മാർക്കോ നിർമാതാവ് ഷരീഫ് മുഹമ്മദ് ആയിരിക്കും ഈ സിനിമയുടെയും നിർമാണം.

+ There are no comments

Add yours