തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ കുതിച്ചുചാട്ടം നടത്തിയ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK), ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ തുടങ്ങിയതായി റിപ്പോർട്ടുകൾ. കന്നിയങ്കത്തിൽ 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയിൽ, രണ്ട് മണ്ഡലത്തിൽ ജയിച്ച വിജയ് രാജിവെക്കുന്ന സീറ്റിൽ ആര് മത്സരിക്കും എന്നതാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം. പെരമ്പൂരിലും ട്രിച്ചി ഈസ്റ്റിലുമാണ് നടൻ ജനവിധി തേടിയത്. പെരമ്പൂരിൽ 53715 വോട്ടുകളുടെ ഭൂരിപക്ഷം നേടിയപ്പോൾ ട്രിച്ചി ഈസ്റ്റിൽ 27000-ത്തിൽ അധികം ഭൂരിപക്ഷവും നേടി. ഇതോടെ 14 ദിവസത്തിനകം ഏതെങ്കിലും ഒരു സീറ്റിലെ എംഎൽഎ സ്ഥാനം വിജയ് രാജിവെയ്‌ക്കേണ്ടി വരും. അങ്ങനെയാണെങ്കിൽ ആ സീറ്റിലെ ഉപതിരഞ്ഞെടുപ്പിൽ ആര് മത്സരിക്കും എന്നതാണ് ചർച്ചാവിഷയം…
പെരമ്പൂർ നിലനിർത്താനാണ് വിജയ് താത്പര്യപ്പെടുന്നത് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഉപതിഞ്ഞെടുപ്പ് വന്നാൽ ട്രിച്ചി ഈസ്റ്റിൽ നടി തൃഷയെ ടിവികെ സ്ഥാനാർഥിയാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതുസംബന്ധിച്ച് ടിവികെയിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ടിവികെ ലീഡ് നേടിയപ്പോൾ തൃഷ വിജയ്‌യുടെ ചെന്നൈ നീലാങ്കരയിലെ വീട്ടിലെത്തിയിരുന്നു. തലേദിവസം തിരുപ്പതി ക്ഷേത്രത്തിലെത്തി തൃഷ പ്രാർഥിക്കുകയും ചെയ്തിരുന്നു. മെയ് നാലിന് തൃഷയുടെ 43-ാം പിറന്നാൾ കൂടിയായിരുന്നു.








+ There are no comments
Add yours