മണ്ണാർക്കാട് ചെക്ക്പോസ്റ്റിന് സമീപം വാഹന പരിശോധനയിൽ വൻ സ്ഫോടക ശേഖരം പിടികൂടി.

Estimated read time 0 min read

വൻ സ്ഫോടക ശേഖരം പിടികൂടി

പാലക്കാട് മണ്ണാർക്കാട് ആനമൂളി ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് സമീപം വാഹന പരിശോധനയിൽ വൻ സ്ഫോടക ശേഖരം പിടികൂടി. തച്ചമ്പാറ സ്വദേശിയായ സന്ദീപ് ഓട്ടോറിക്ഷയിൽ കൊണ്ടുപോയ 405 ജലാറ്റിൻ സ്റ്റിക്കുകളും 399 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. മണ്ണാർക്കാട് നിന്ന് അട്ടപ്പാടിയിലെ പുതൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. സംഭവം സുരക്ഷാ ഏജൻസികളുടെ ശ്രദ്ധ നേടുകയും അന്വേഷണം ശക്തമാക്കുകയും ചെയ്തു.

+ There are no comments

Add yours