എയർഫോഴ്‌സിൽ ഗ്രൂപ്പ് സി – സിവിലിയൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 47 ഒഴിവുകൾ . വിവിധ കമാൻഡുകളിലായാണ് അവസരം…

Estimated read time 1 min read

എയർഫോഴ്‌സിൽ ഗ്രൂപ്പ് സി – സിവിലിയൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 47 ഒഴിവുണ്ട്. വിവിധ കമാൻഡുകളിലായാണ് അവസരം.

തസ്തികകളും ഒഴിവും

ലോവർ ഡിവിഷൻ ക്ലർക്ക് – 33

സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) – മൂന്ന്

ഹിന്ദി ടൈപ്പിസ്റ്റ് – 11

പ്രായം: 18-25 വയസ്. എസ്‌സി, എസ്ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക് ജനറൽ – 10 വർഷം, എസ്‌സി, എസ്ടി – 15 വർഷം, ഒബിസി – 13 വർഷം എന്നിങ്ങനെയാണ് വയസിളവ്.

യോഗ്യത

എൽഡി ക്ലർക്ക്, ഹിന്ദി ടൈപ്പിസ്റ്റ്: പന്ത്രണ്ടാം ക്ലാസ് വിജയവും മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക് / 30 ഹിന്ദി വാക്ക് കമ്പ്യൂട്ടർ ടൈപ്പിങ് സ്പീഡുമാണ് യോഗ്യത. സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ: സിവിൽ ഡ്രൈവിംഗ് ലൈസൻസും (ലൈറ്റ്, ഹെവി വാഹനങ്ങൾ) ഉണ്ടായിരിക്കണം.

അപേക്ഷ: നിർദിഷ്ട മാതൃകയിൽ ഇംഗ്ലീഷിലോ ഹിന്ദിയിലോ ടൈപ്പ് ചെയ്ത് തയ്യാറാക്കിയ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തപാലിൽ ബന്ധപ്പെട്ട സ്റ്റേഷൻ/യൂണിറ്റിലേക്ക് അയക്കണം. സ്വന്തം മേൽവിലാസമെഴുതി, 10 രൂപയുടെ സ്റ്റാമ്പ് പതിപ്പിച്ച കവറും അപേക്ഷയോടൊപ്പം അയക്കണം.

+ There are no comments

Add yours