തിരുവനന്തപുരം: ഫോറസ്റ്റ് ബീറ്റ് ഓഫീസർ തസ്തികയിലേക്കുള്ള പി എസ് സി പരീക്ഷക്കിടെ കോപ്പിയടി. യുവാവിനെ പിടികൂടി പോലീസ്. തിരുവനന്തപുരം ഫോർട്ട് സ്കൂളിൽ നടന്ന പരീക്ഷക്കിടെയാണ് ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ചത്. തിരുവനന്തപുരം പനവിള സ്വദേശിയായ അനീഷ് ബാബുവാണ് കോപ്പിയടിച്ചത്. ഹാളിലേക്ക് മൊബൈൽ ഫോൺ കടത്തിയ അനീഷ് ബാബു ചോദ്യ പേപ്പർ ഫോട്ടോ എടുത്ത് സുഹൃത്തിന് നൽകി. സുഹൃത്ത് ഉത്തരങ്ങൾ പറഞ്ഞു നൽകിയത് ബ്ലൂത്ത് വഴി കേട്ട് എഴുതുന്നതിനിടെയാണ് പിടിയിലായത്. അനീഷിനെ ഫോർട്ട് പൊലിസ് അറസ്റ്റ് ചെയ്തു








+ There are no comments
Add yours