ബിയർ കുടിയ്ക്കാനുള്ള പ്രായം കുറയ്ക്കണം എന്ന് ശിപാർശ.

Estimated read time 0 min read

ഡൽഹിയിൽ പുതിയ മദ്യനയത്തിന് ആലോചന. ബിയർ കുടിയ്ക്കാനുള്ള പ്രായം 25 ൽ നിന്ന് 21 ലേക്ക് കുറയ്ക്കണം എന്നാണ് ശിപാർശ. മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഒരു യോഗത്തിൽ ഈ നിർദ്ദേശം അടുത്തിടെ ചർച്ച ചെയ്‌തതായി വൃത്തങ്ങൾ അറിയിച്ചു.

നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ് എന്നിവയുൾപ്പെടെ മറ്റ് നഗരങ്ങളിലെല്ലാം ബിയർ കുടിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ഇതിനകം 21 ആയി നിശ്ചയിച്ചിട്ടുണ്ട്. മാത്രമല്ല തിരക്കുള്ള സ്ഥലങ്ങളിൽ നിന്നും ബീവറേജ് ഔട്ട്ലറ്റുകൾ മാറ്റി സ്ഥാപിക്കാനും വൃത്തിയുള്ള രീതിയിൽ പുതുതായി നിർമിക്കാനും ആലോചനകൾ നടക്കുന്നുണ്ട്. നിലബിൾ ശിപാർശകൾ മാത്രമാണ് നിലവിൽ ഉള്ളത് ഇനി കൂടിയാലോചനകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനങ്ങൾ എടുക്കൂ.

+ There are no comments

Add yours