സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു.

Estimated read time 0 min read

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. പുതിയ സംസ്ഥാന കൗൺസിൽ ആണ് ബിനോയിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സെക്രട്ടറി സ്ഥാനത്തേക്ക് ബിനോയ് വിശ്വത്തിന്റെ പേര് നിർദ്ദേശിച്ചത് ഡി രാജയാണ്. ഇതാദ്യമായാണ് സംസ്ഥാന സമ്മേളനത്തിലൂടെ ബിനോയ് വിശ്വം സെക്രട്ടറി ആകുന്നത്. ഏകകണ്ഠമായി ബിനോയ് വിശ്വത്തിന്റെ പേര് അംഗീകരിക്കുകയായിരുന്നു.

പാർട്ടിയെ ഒറ്റകെട്ടായി മുന്നോട്ട് കൊണ്ടുപോകണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. മുൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിന് ശേഷമാണ് ബിനോയ് വിശ്വത്തെ ഈ സ്ഥാനത്തേക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ അത് സമ്മേളനത്തിലൂടെ ആയിരുന്നില്ല തിരഞ്ഞെടുത്തത്.

+ There are no comments

Add yours