വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ രാത്രി ഡ്യൂട്ടിയിലായിരുന്ന വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് നേരെ പീഡനശ്രമം. ജോലിസ്ഥലത്ത് ഒരു വനിതാ ജീവനക്കാരിക്ക് നേരെ നടന്ന ഈ അതിക്രമം സർക്കാർ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു.
കഴിഞ്ഞ ആഴ്ച്‌ചയാണ് കേസിനാസ്പ്‌പദമായ സംഭവം നടന്നത്. രാത്രി ഡ്യൂട്ടിയിലായിരുന്ന വനിതാ ഉദ്യോഗസ്ഥയുടെ മുറിയിൽ അതിക്രമിച്ചു കയറിയ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഉദ്യോഗസ്ഥ ഉടൻ തന്നെ ഉയർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയായിരുന്നു.




+ There are no comments
Add yours