വീണ്ടും കുതിച്ചുയർന്ന് സ്വർണവില

Estimated read time 0 min read

ശമനമില്ലാതെ സ്വർണക്കുതിപ്പ്; ഇന്നത്തെ വിലയറിയാം

സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണവില. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണ വില എത്തിനിൽക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 81,600 രൂപയാണ്. ഒറ്റയടിക്ക് 560 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണം വാങ്ങാൻ ഇന്ന് 10,200 രൂപയാണ് നൽകേണ്ടത്. 70 രൂപ വർധിച്ചു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് വീണ്ടും ഉയർന്നത്. ഓഗസ്റ്റ് 10ന് 81,060 രൂപയിൽ എത്തിയിരുന്നു.


+ There are no comments

Add yours