തന്റെ ചിത്രങ്ങൾ ഉപയോഗിച്ചാൽ….

Estimated read time 0 min read

ഐശ്വര്യ റായ് സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവ്


അനുവാദമില്ലാതെ തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നടി ഐശ്വര്യ റായ് ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവ് പുറത്ത്. അനുവാദം ഇല്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് കോടതി തടഞ്ഞു. ചിത്രങ്ങൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെ ബാധിക്കും. വ്യക്തിയുടെ അവകാശത്തെ ചോദ്യം ചെയ്യുമ്പോൾ കോടതിക്ക് കണ്ണ് അടയ്ക്കാനാകില്ലെന്നും കോടതി പറഞ്ഞു. അനധികൃതമായി ചിത്രങ്ങൾ ഉപയോഗിച്ച വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാനും കോടതി നിർദേശിച്ചു.

+ There are no comments

Add yours